Pages

Saturday 15 December 2012

നാം വിയോജിക്കുന്നതെന്ത് ?


     (1893 സെപ്റ്റംബര്‍ 15 )

           ഞാന്‍ ഒരു ചെറിയ കഥ പറയാം  , 'പരസ്പരം ചീത്തവിളിക്കുന്നതില്‍ നിന്ന് നമുക്ക് വിരമിക്കാം ' എന്ന്  ഇപ്പോള്‍ പ്രസംഗം നിര്‍ത്തിയ വാഗ്മി പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ . ഇത്രയേറെ പൊറുത്തക്കെട് ഇപ്പോഴും ഉണ്ടായിരിക്കുന്നതില്‍ അദ്ദേഹം വളരെ പരിതപിക്കുകയും ചെയ്തു .

          ഈ പൊറുത്തക്കേടിന്‍റെ കാരണം കാണിക്കുന്ന ഒരു കഥ പറയണമെന്ന് ഞാന്‍ വിചാരിക്കുന്നു . ഒരു കിണറ്റി ഒരു തവള പാര്‍ത്തിരുന്നു .വളരേ കാലമായി അത് അവിടെ താമസമായിട്ട്. അത് അവിടെപ്പിരന്ന് അവിടെത്തന്നെ വളര്‍ന്നു .ഇനിയും അത് ഒരു ചെറിയ ചിന്നതവളമാത്രം . ആതവളയുടെ കണ്ണ് പോയോ ഇല്ലയോ എന്ന് പറയാന്‍ അന്ന് പരിണാമവാദികള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ. എന്തായാലും നമ്മുടെ കഥയ്ക്ക് ഇത്രയും സമ്മതിച്ചേ ഒക്കൂഃ അതിനു കണ്ണുണ്ടായിരുന്നു ; ഇന്നത്തെ അണുജീവിതത്വജ്ഞന്‍മാര്‍ക്ക്പോലും ശ്ലാഘ്യമായതരാം ഊര്‍ജ്വസ്വലതയോടെ അത് അവിടെയുള്ള കീടങ്ങളെയും അണുക്കളെയും എല്ലാം തിന്ന് ദിവസേനയും വെള്ളം വെടുപ്പാക്കി പോന്നു .ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞു ,തവള തെല്ലു തടിച്ചുകൊഴുത്തു . അങ്ങനെയിരിക്കെ ഒരുദിവസം കടലില്‍നിന്ന് ഒരുതവള കിണറ്റില്‍ വീണു.
       
        'നീ എവിടെ നിന്ന്  ?'
        'ഞാന്‍ കടലില്‍ നിന്ന് '

'കടലോ ! അതെത്ര വലുതാണ് ? എന്‍റെ ഈ കിണറ്റിനോളം വലുതാണോ ?' ഇതു പറയുകയും അതു കിണറ്റിന്‍റെ ഒരുവശത്ത്നിന്നും മറുവശത്തേക്ക്ഒരു ചാട്ടം.

  'എന്‍റെ ചങ്ങാതി ', കടല്‍ തവള പറയുകയാണ് , 'എങ്ങനെയാണ് കടലിനെ ഈ കൊച്ചു കിണറിനോട് താരതമ്യം ചെയ്യുക ?'

  ഒരു ചാട്ടംകൂടെ ; എന്നിട്ട് തവ ചോദിച്ചു : നിന്‍റെ കടല്‍ ഇത്രയും മുണ്ടോ ?

  'എന്തൊരുഅസംബന്ധംആണ് നീ പറയുന്നത് ? കടലിനെ നിന്‍റെ കിണറിനോട് താരതമ്യം ചെയ്യുകയോ !'

      'കൊള്ളാം , പക്ഷെ , കൂപമണ്ഡുകം പറഞ്ഞു : 'എന്‍റെ കിണറിനേക്കാള്‍ വലുതായി ഒന്നും ഉണ്ടാവില്ല .ഇതിനെക്കാള്‍ വലുതായി ഒന്നും ഉണ്ടാകുക സാധ്യമല്ല .ഇവന്‍ കള്ളന്‍ , ഇവനെ ഇവിടെനിന്നും ചാടിക്കുക തന്നെ .'

   ഇതാണ് എക്കാലവും ഉള്ള കുഴപ്പം .

    ഞാന്‍ ഒരു ഹിന്ദു . ഞാന്‍ എന്‍റെ ഒരു കൊച്ചു കിണറ്റില്‍ ഇരിക്കുകയാണ് ; എന്‍റെ കൊച്ചു കിണര്‍ തന്നെ ലോകം മുഴുവനുമെന്ന് വിചാരിക്കുകയും ചെയ്യുന്നു . ക്രിസ്ത്യന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു .മുഹമ്മദന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു. നമ്മുടെതായ ഈ ലോകത്തിന്‍റെ പ്രതിബന്ഡങ്ങളെ തകര്‍ത്തു വീഴ്ത്തുവാന്‍ ചെയ്യുന്ന മഹത്തായ പരിശ്രമത്തിന് അമേരിക്കയിലെ നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു .ഭാവിയില്‍ , നിങ്ങളുടെ ഉദ്ദിഷ്ടസിദ്ധിക്കു ഭഗവാന്‍ തുണക്കുമെന്നു ഞാന്‍ ആശിക്കുകയും ചെയ്യുന്നു .

swami vivekananda chicago speech malayalam സ്വാമിവിവേകാനന്ദന്‍ ചിക്കാഗോപ്രസംഗം-1893സെപ്റ്റംബര്‍ 11


       ചിക്കാഗോ പ്രസംഗങ്ങള്‍ 
                          (സ്വാഗതത്തിനു മറുപടി) 
                            1893 സെപ്റ്റംബര്‍ 11

അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

''ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ  
 പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. 

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.  

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.''

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. " പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".

ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.

Wednesday 12 December 2012

സ്വാമിവിവേകാനന്ദന്‍ പ്രശ്നോത്തരി



(ബാലഗോകുലം ഇരിങ്ങാലക്കുട ജില്ല )
സ്വാമി വിവേകാനന്ദന്‍റെ 150 ആം ജന്മവാര്‍ഷികം പ്രമാണിച്ച് 
ചെന്ദ്രാപ്പിന്നി വിവേകാനന്ദ ബാലഗോകുലത്തിലെ കുട്ടികളായ ഞങ്ങള്‍  എല്ലാ കൂട്ടുകാര്‍ക്കും ആയി സമര്‍പ്പിക്കുന്നു 
         





                                       പ്രശ്നോത്തരി 

01.നരേന്ദ്രന്‍റെ ഗുരു ആരായിരുന്നു ?
    >ശ്രീരാമാകൃഷ്ണപരമഹംസന്‍

02.അങ്ങ് ഈശ്വരനെ കണ്ടിട്ടുണ്ടോഎന്ന വിവേകാനന്ദന്‍റെ 
     ചോദ്യത്തിന് ശ്രീരാമാകൃഷ്ണപരമഹംസന്‍ ദൃഡസ്വരത്തില്‍ 
     പറഞ്ഞതെന്ത് ?
     >''ഉണ്ട് ഞാന്‍ കണ്ടിട്ടുണ്ട് നിന്നെകാണുന്നതിലും വ്യക്തമായി ! 
    നിനക്കും വേണമെങ്കില്‍ കാണിച്ചുതരാം ''

03.ഏതു ജില്ലയില്‍ ആണ് ശ്രീരാമാകൃഷ്ണപരമഹംസന്‍ പിറന്നത് ?
    >ബംഗാളിലെ ഹുഗ്ലി ജില്ലയില്‍ 

04.ശ്രീരാമാകൃഷ്ണപരമഹംസന്‍ പിറന്ന സ്ഥലം ?
   >കമാര്‍ പുക്കൂര്‍

05.ശ്രീരാമാകൃഷ്ണപരമഹംസന്‍ ന്‍റെ അച്ഛന്‍റെ പേര് ?
     >ക്ഷുദിരാം ചാറ്റര്‍ജി

06. ശ്രീരാമാകൃഷ്ണപരമഹംസന്‍ന്‍റെ മാതാവിന്‍റെ പേര് ?
     >ചന്ദമണിദേവി 

07.ശ്രീരാമകൃഷ്ണദേവന്‍ ജനിച്ച വര്ഷം തിയതി ?
     >1836 ഫെബ്രുവരി 18

08. ശ്രീരാമകൃഷ്ണദേവന്‍റെ ബാല്യ നാമം ?
    >ഗദാധരന്‍ 

09. ശ്രീരാമകൃഷ്ണദേവന്‍ വിവാഹം കഴിച്ചത് എത്രാമത്തെ 
    വയസില്‍ ആണ് ?
    >23

10.ശ്രീരാമകൃഷ്ണദേവന്‍റെ പ്രിയ പത്നിയുടെ നാമം ?
    >ശാരദാമണി ദേവി 

11.ധര്‍മ്മപത്നിയെ ശ്രീരാമകൃഷ്ണദേവന്‍ ഏതുരൂപത്തില്‍ ആണ് 
     സ്വീകരിച്ചത് ?
     >താന്‍ പൂജിക്കുന്ന കാളിമാതാവിന്‍റെ രൂപത്തില്‍ 

12.ശ്രീരാമകൃഷ്ണദേവന്‍ തുടക്കമിട്ട സന്യാസി സംഘത്തിന്‍റെ പേര് 
    എന്ത് ?
    >ശ്രീരാമകൃഷ്ണ മഠം 

13. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
     >ദക്ഷിണേശ്വരം കാളിക്ഷേത്രം 

14.ആരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രമായിരുന്നു ?
    >റാണി രാസമണി ദേവി 

15.ശ്രീരാമകൃഷ്ണദേവന്‍റെ ഗുരു ആരായിരുന്നു ?
   >തോതാപുരി 

16. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്‍റെ ആപ്തവാക്യം ?
   >''ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച''

17.''ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച'' എന്നതിന്‍റെ 
   അര്‍ഥം ?
   >സ്വന്തം മുക്തിക്കും ലോകമംഗളത്തിനും 

18.ജീവികളോട് ദയമാത്രമല്ല കാണിക്കേണ്ടത് അവരെ 
     സേവിക്കുക  എന്ന്  ഉപദേശിച്ചത് ആര് ?
     >ശ്രീരാമകൃഷ്ണ പരമഹംസന്‍ 

19. ശ്രീരാമകൃഷ്ണ ദേവന്‍ ധ്യാനനിരതനാകുമ്പോള്‍ സംഭവിക്കുന്ന 
      സമാധിയുടെ പേര് എന്ത് ?
     >നിര്‍വികല്‍പ സമാധി 

20.ശ്രീരാമകൃഷ്ണ ദേവന്‍ സമാധിയായ ദിവസം ?
    >1886 ആഗസ്റ്റ് 16 തിങ്കളാഴ്ച

21.സമാധിസ്ഥനായ ശ്രീരാമകൃഷ്ണദേവനെ സംസ്കരിച്ച സ്ഥലം?
    >വരാഹനഗരം

22.ശ്രീരാമകൃഷ്ണ ദേവനുമായി ബന്ധപ്പെട്ട് വിവേകാനന്ദന്‍ 
     ചിലവഴിച്ച വര്‍ഷം ?
     > 6 വര്‍ഷം 

23.ദക്ഷിണേശ്വരം കാളിക്ഷേത്രം നിര്‍മ്മാണംപൂര്‍ത്തിയായ     
    വര്‍ഷം ഏത് ?
    >1855

24. ശ്രീരാമകൃഷ്ണ ദേവന്‍ അവസാനമായി താമസിച്ച ഗൃഹം  
     ഏതാണ് ?
     >ദക്ഷിണേശ്വരം കോസിപ്പൂരിലെ ഉദ്യാന ഗൃഹം 

25.വിവേകാനന്ദസ്വാമിക്ക് നല്‍കിയ രാമകൃഷ്ണദേവന്‍റെ 
     അവസാന വാക്കുകള്‍ ?
     >''ഹി! നരന്‍ ! എനിക്കുള്ളതെല്ലാം ഞാന്‍ നിനക്ക് 
     തന്നിരിക്കുന്നു .മഹത്തായകാര്യങ്ങള്‍ ചെയ്യാന്‍ നിനക്ക് ഇത് 
     ഉപകരിക്കും .ദേവി നിന്നെകൊണ്ട് പല കാര്യങ്ങളും 
     ചെയിക്കും ''.

26.എത്രാമത്തെ വയസില്‍ ആണ് ശ്രീരാമകൃഷ്ണ ദേവന്‍ 
    ദക്ഷിണേശ്വരക്ഷേത്രത്തിലെ പൂജാരി യായിരുന്നത് ?
    >19 മത്തെ വയസില്‍ 

27. ശ്രീരാമകൃഷ്ണ ദേവന്‍ന്‍റെ അന്തരംഗ ശിഷ്യന്മാരുടെ എണ്ണം ?
    >16

28.ശ്രീരാമകൃഷ്ണ ദേവന്‍ നരേന്ത്രനെ ആരുടെ വീട്ടില്‍ വച്ചാണ് 
     ആദ്യമായി കണ്ടുമുട്ടിയത് ?
    >സുരേന്ദ്രനാഥമിത്ര

29. ശ്രീശാരദാദേവി ജനിച്ച ജില്ല ?
    >ബംഗാളിലെ ബാങ്കറ ജില്ല

30. ശ്രീശാരദാദേവി യുടെ ജന്മസ്ഥലം ?
     >ജയറാംവാടി

31. ശ്രീശാരദാദേവി  ജനിച്ച ദിവസം ?
   >1853 ഡിസംബര്‍ 22

32. ശ്രീശാരദാദേവി യുടെ അച്ഛന്‍റെ പേര് ?
     >രാമചന്ദ്രമുഖര്‍ജി

33. ശ്രീശാരദാദേവി  യുടെ അമ്മയുടെ പേര് ?
     >ശ്യാമസുന്ദരിദേവി 

34. ശ്രീശാരദാദേവി  സമാധിയായ വര്‍ഷം ?
    > 1920 ജൂലൈ 21

35. ശ്രീശാരദാദേവി  യുടെ പ്രധാന ഉപദേശം ?
    >''കുഞ്ഞുങ്ങളെ ഈ ലോകം മുഴുവന്‍ നിങ്ങളുടേതാണ് ,ആരും 
       നമുക്ക് അന്യരല്ല ''.

36. നരേന്ദ്രന്‍റെ പിതാവിന്‍റെ പേര് ?
     >അഡ്വ : വിശ്വനാഥദത്ത്

37. നരേന്ദ്രന്‍റെ  മാതാവിന്‍റെ പേര് ?
     >ഭുവനേശ്വരി ദേവി 

38. നരേന്ദ്രന്‍റെ ജന്മദിനം ?
      >1863ജനുവരി 12 തിങ്കളാഴ്ച

39. ജനന ദിവസത്തെ തിഥി ?
     >കൃഷ്ണസപ്തതി 

40.ജനനത്തിന്‍റെ പ്രത്യേക പ്രാധാന്യം ?
     >മകരസംക്രമം 

41.നരേന്ദ്രനാഥന്‍റെ ആദ്യത്തെ പേര് എന്ത് ?
     >വിരേശ്വരന്‍ 

42.വീരേശ്വരന്‍റെ ചുരക്കപേര് ?
     >ബിലെ

43. നരേന്ദ്രനെ സ്കൂളില്‍ ചേര്‍ത്ത വര്‍ഷം ?
      >1870

44.നരേന്ദ്രനെ  എത്രാമത്തെ വയസില്‍ ആണ് സ്കൂളില്‍ 
     ചേര്‍ത്തത് ?
     >ഏഴാമത്തെ വയസില്‍ 

45. നരേന്ദ്രന്‍റെ ബാല്യകാലത്തെ ആഗ്രഹം ?
      >കുതിരവണ്ടിക്കാരന്‍ ആകുക

46. കുതിരവണ്ടിക്കാരന്‍ എന്ന് ആഗ്രഹിച്ച നരേന്ദ്രന്‍റെ 
     പൂജാമുറിയില്‍ അമ്മ സ്ഥാപിച്ച വിഗ്രഹം എന്തായിരുന്നു ?
     >കുരുക്ഷേത്രത്തില്‍ തെരുതെളിയിക്കുന്ന 
     പാര്‍ത്ഥസാരഥിരൂപം 

47. പ്രവേശികപരീക്ഷ പാസ്സായ വര്‍ഷം ?
      >1879

48.എഫ്. എ .പരീക്ഷ പാസ്സായ വര്‍ഷം ?
     >1881

49.  വിവേകാനന്ദന്‍ ആദ്യമായി ശ്രീരാമകൃഷ്ണനെ കാണുന്ന 
        ദിവസം ?
        >1881 നവംബറില്‍

50. നരേന്ദ്രന്‍റെ ജീവിതത്തില്‍ വഴിത്തിരിവിനുകാരണക്കാരനായ 
       പ്രൊഫസ്സര്‍ ആര് ?
      >വില്യം ഹെസ്റ്റി

51.ദേവേന്ദ്രനാഥ ടാഗോറിനോട് നരേന്ദ്രന്‍  
       ചോദിച്ചചോദ്യംഎന്ത്?
      >അങ്ങ് ദൈവത്തെ കണ്ടിട്ടുണ്ടോ 

52.വിവേകാനന്ദസ്വാമി ആദ്യമായി പ്രവര്‍ത്തിച്ച അദ്ധ്യാത്മിക 
     സംഘടന ?
    >ബ്രഹ്മസമാജം 

53. നരേന്ദ്രന്‍ ആരാകണം എന്നാണ് വിശ്വനാഥ ദത്ത് 
     ആഗ്രഹിച്ചത്‌ ?
     >നിയമപണ്ഡിതന്‍

54. ജോലി തേടിയ നരേന്ദ്രനാഥിന് ജോലി നല്‍കിയത്  ആര് ?
      >ഈശ്വരചന്ദ്രവിദ്യാസാഗര്‍

55. നരേന്ദ്രന്‍ ഏതുസ്കൂളിലെ പ്രധാനഅധ്യാപകന്നയിരുന്നു ?
     >ബൌ ബസാര്‍ സ്കൂള്‍ 

56. വീട്ടിലെ ദുരിതനിവാരണത്തിന് രാമകൃഷ്ണദേവന്‍ പറഞ്ഞ 
     പരിഹാരം എന്തായിരുന്നു ?
    >കാളിമാതാവിനോട് അപേക്ഷിക്കാന്‍ 

57.  കാളിക്ഷേത്രത്തില്‍ സ്വദുരിതം പറയാന്‍ പോയ 
    വിവേകാനന്ദന്‍ ദേവിയോട് ചോദിച്ചത് എന്ത് ?
      >''അമ്മേ അടിയന് വിവേകം അരുളിയാലും ! അടിയന് 
     ജ്ഞാനവും ഭക്തിയുംഅരുളിയാലും ''

58. കാളിക്ഷേത്രത്തില്‍ ദുരിതപരിഹാരത്തിന് എത്രപ്രാവശ്യം 
    നരേന്ദ്രനെ പറഞ്ഞയച്ചു ?
     >മൂന്ന്പ്രാവശ്യം 

59.വിവേകാനന്ദന്‍ സ്ഥാപിച്ചസേവാസംഘടനയുടെ പേര് ?
     >ശ്രീരാമകൃഷ്ണ മിഷന്‍ 

60.ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത് എന്തിനു ?
   >ദരിദ്രനാരായണ സേവക്ക് 

61.ശ്രീരാമകൃഷ്ണ മിഷന്‍  രൂപികൃതമായ വര്‍ഷം ?
  >1897 മെയ്‌ 1

62.ശ്രീരാമകൃഷ്ണ  മഠംങ്ങളുടെ കേന്ദ്രം ?
   >ബേലൂര്‍ മഠം 

63.വിവേകാനന്ദന്‍ ആദ്യം സ്ഥാപിച്ച ആശ്രമം ?
  >വരാഹമഠം 

64.വിവേകാനന്ദന്‍റെ സന്യാസത്തിലെ പേരുകള്‍ ?
   >വിവിദിഷാനന്ദന്‍ , സച്ചിതാനന്ദന്‍

65.വിവേകാനന്ദന്‍ എന്ന പേര് നിശ്ച്ചയിച്ചത് ആര് ?
  >ഖേത്രിയിലെ രാജാവ് 

66.ശ്രീരാമകൃഷ്ണ മിഷന്‍ ഉയര്‍ത്തിപിടിച്ചആഹ്വാനം ?
 >ഉത്തിഷ്ഠത! ജാഗ്രത ! പ്രാപ്യവരാന്‍ നിബോധത!

67.സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്ന കാലദൈര്‍ഖ്യം ?
  >39 വര്‍ഷം 5 മാസം 24 ദിവസം 

68.ചിക്കാഗോ മത സമ്മേളനത്തില്‍ വിവേകാനന്ദന്‍ ആദ്യമായി 
   പ്രസംഗിച്ച ദിനം ?
  >1893 സപ്റ്റംബര്‍ 11

69.വിവേകാനന്ദന്‍ പരിവ്രജനായി സഞ്ജരിച്ച വര്‍ഷം ?
  >1887മുതല്‍ 1892 വരെ 

70.വിവേകാനന്ദന്‍ കന്യാകുമാരിയില്‍ ശ്രീപാതശിലയില്‍ 
   ധ്യാനനിരതമായ ദിവസങ്ങള്‍ ?
  >1892 ഡിസംബര്‍ 25,26,27.

71.യുവാക്കളെ നോക്കി വിവേകാനന്ദന്‍ ഗര്‍ജിച്ചത്    
   എന്തായിരുന്നു ?
  >നമ്മുടെ രാജ്യത്തിന് ആവശ്യം ഉരുക്ക് പോലുള്ള 
  മാംസപേശികളും ആര്‍ക്കും തടയാന്‍ ആവാത്ത ഇച്ചാശക്തിയും  
   ആണ് .ഭാരതീയനാണെന്ന് അഭിമാനത്തോടെ 
   പ്രഖ്യാപിക്കൂ.നാടിന്‍റെ ശ്രേയസ് ആകട്ടെ നമ്മുടെ ലക്‌ഷ്യം .

72.വിവേകാനന്ദന്‍ കന്യാകുമാരിയില്‍ ശ്രീപാതശിലയില്‍ 
   നടത്തിയ ധ്യാനത്തെ ഏത് പേരില്‍ അറിയപ്പെടുന്നു ?
    >സങ്കല്‍പ്പദിനങ്ങള്‍ 

73.ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദ കൃതികള്‍ 
   പഠിക്കണം .സ്വമിയിലുള്ളതെല്ലാം സാധകമാണ് ഒന്നും 
   നിഷേധകമല്ല .സ്വാമിജിയെ കുറിച്ച് ഈ അഭിപ്രായം  
    പറഞ്ഞത് ആര് ?
    >രവീന്ദ്രനാഥടാഗോര്‍

74. കുസൃതിയായ നരേന്ദ്രനെ കുറിച്ച് നരേന്ദ്രന്‍ എങ്ങനെയാണ് 
    പ്രതികരിച്ചത് ?
    >ഒരു കുട്ടിയുണ്ടാകണം എന്ന് ശിവനോട് പ്രാര്‍ഥിച്ചു അദ്ദേഹം 
     ഭൂതഗനങ്ങളില്‍ ഒന്നിനെയാണ് അയച്ചുതന്നത് 

75. വിവേകാനന്ദന്‍റെ ഈശ്വരന്‍ ഉണ്ടോ എന്ന ചോദ്യത്തിന് 
     ദേവേന്ദ്ര നാഥടാഗോര്‍ നല്‍കിയ മറുപടി ?
     >കുഞ്ഞേ നിനക്ക് ഒരു യോഗിയുടെ കണ്ണുകള്‍ ആണ് ഉള്ളത് 
     തീര്‍ച്ചയായും നിനക്ക് ഈശ്വരനെ കാണാന്‍ കഴിയും 

76. വിശ്വനാഥന്‍റെ അന്ത്യം എന്നാണ് ?
     >1884

77. വിവേകാനന്ദനെ തലപ്പാവ് കെട്ടാന്‍ പഠിപ്പിച്ചത്  ആര് ?
     >ഖേത്രിയിലെ രാജാവ് 

78. വിവേകാനന്ദ സാഹിത്യസര്‍വസ്വം പുറത്തിറങ്ങിയ വര്‍ഷം ?
    1963

79. വിവേകാനന്ദ സാഹിത്യസര്‍വസ്വം മലയാളത്തില്‍ 
      പ്രസിദ്ധീകരിച്ചത് ആര് ?
     >ശ്രീരാമകൃഷ്ണ ആശ്രമം പുറനാട്ടുകര

80.സ്നേഹത്തെകുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാട് ?
     >ഒന്നിനെയും മുറിവേല്‍പ്പിക്കരുത് .അപരനെ 
   സ്നേഹിക്കുവാന്‍ പഠിക്കുക .മറ്റൊരാളെ മുറിവേല്‍പ്പിക്കുമ്പോള്‍ 
    നാം നമ്മെത്തന്നെയാണ് മുറിവേല്‍പ്പിക്കപ്പെടുന്നത് .
    മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ നാം നമ്മെത്തന്നെ 
    സ്നേഹിക്കുന്നു .

81. സ്വാമിജിയുടെ  കേരളത്തിലേക്കുള്ള യാത്ര 
      എവിടെനിന്നായിരുന്നു ?
     >ബാംഗ്ലൂരില്‍നിന്ന് 

82.കേരളത്തിലേക്ക് സ്വാമിജിയെ വരുവാന്‍ പ്രേരിപ്പിച്ചത് ആര് ?
    >ഡോ.പല്‍പു

83. കേരളത്തില്‍ സ്വാമിജി ട്രെയിന്‍ ഇറങ്ങിയത് എവിടെ ?
     >ഷോര്‍ണൂര്‍

84.അയിത്തവും അനാചാരവും നടമാടുന്നത്കണ്ട് സ്വാമിജി 
     കേരളത്തെ വിളിച്ചപേര് എന്ത് ?
     >കേരളം ഭ്രാന്താലയം 

85. ചിക്കാഗോ മത മഹാസമ്മേളനത്തില്‍ ഹിന്ദു ധര്‍മ്മത്തെ 
    കുറിച്ച് പ്രബന്ധം അവതരിപ്പിച്ച ദിവസം ?
    >1893 സെപ്റ്റംബര്‍ 19

86. ചിക്കാഗോയിലേക്കുള്ള യാത്ര ചെയ്ത കപ്പല്‍ ?
      >എസ്സ് .എസ്സ് .പെനിന്‍സുലര്‍ 

87. വിവേകാനന്ദന്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കായിലേക്ക് യാത്ര  
     ചെയ്ത ദിവസം ?
     >1893 മെയ്‌ 31

88. അമേരിക്കയിലേക്കുള്ള കപ്പല്‍ ടിക്കറ്റ് എടുത്ത്കൊടുത്തത് 
    ആര് ?
    >ഖേത്രിയിലെ രാജാവ് അജിത് സിംഹന്‍

89.ചിക്കാഗോ മത സമ്മേളനത്തില്‍ പ്രവേശിക്കാന്‍ സഹായിച്ച 
     വ്യക്തി ?
   >പ്രൊഫസര്‍ ജോണ്‍ ഹെന്‍ട്രിറൈറ്റ്

90.പ്രൊഫസര്‍ ജോണ്‍ ഹെന്‍ട്രിറൈറ്റ്  സംഘാടക പ്രമുഖര്‍ക്ക് 
    നല്‍കിയ കത്തിലെ വാക്കുകള്‍ ?
     >ഈ ഇന്ത്യന്‍ സന്യാസി നമ്മുടെനാട്ടിലെ എല്ലാ 
   പ്രൊഫസര്‍മാരേക്കളും വലിയ പണ്ഡിതനാണ് .ഇദേഹത്തെ 
   മതസമ്മേളനത്തിന്‍റെ പ്രതിനിധിയായി സ്വീകരിക്കണം .

91. ഇന്ത്യയിലെ ഏതു തുറമുഖത്ത്‌നിന്നാണ് ചിക്കാഗോയിലെക്ക് 
      യാത്രപുറപ്പെട്ടത്‌ ?
      > ബോംബേ തുറമുഖം 

92. ചിക്കാഗോ മതസമ്മേളനം സംഘടിപ്പിച്ചതിന്‍റെ പ്രാധാന്യം ?
      >കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്‍റെ നാനൂറാം 
      വാര്‍ഷികം.

93.  ചിക്കാഗോ മതസമ്മേളനം നടന്ന ഹാളിന്‍റെ പേര് ?
     >ആര്‍ട്ട്‌ ഇന്‍ററിറ്റ്യൂട്ട് ബില്‍ഡിംഗ് ഹാള്‍ 

94. ചിക്കാഗോ മത സമ്മേളനത്തിലെ സ്വാമിയുടെ ആദ്യ 
      വാചകം ?
      > അമേരിക്കയിലെ എന്‍റെ സഹോദരി സഹോദരന്മാരെ

95. അമേരിക്കയില്‍ സ്വാമിജി സ്ഥാപിച്ച സംഘടനയുടെ പേര് ?
      >വേദാന്തസമിതി 

96. സ്വാമിജിയുടെ ഇംഗ്ലിഷ് സെക്രട്ടറിയായി നിയമിതനായ 
      വിദേശിയുടെ പേര് ?
     >ജെ .ജെ . ഗുഡ്‌വിന്‍ 

97. ചിക്കാഗോയില്‍ നിന്ന് ആദ്യം കപ്പല്‍ ഇറങ്ങിയ സ്ഥലം ?
     > സിലോണിലെ കൊളംബോ തുറമുഖം 

98. ചിക്കാഗോയില്‍ നിന്ന്  സിലോണിലെ കൊളംബോ 
      തുറമുഖത്തില്‍ എത്തിയ തിയതി ?
     >1897 ജനുവരി 18

99. വിവേകാനന്ദസ്വമിയുടെ പ്രധാന വിദേശശിഷ്യ ?
     >ഭഗിനി നിവേദിത

100. ഭഗിനി നിവേദിതയുടെ പൂര്‍വനാമം ?
      >മാര്‍ഗരറ്റ് നോബിള്‍ 

101. മാര്‍ഗരറ്റ് നോബിള്‍  ചെയ്തിരുന്ന ജോലി ?
      >സ്കൂള്‍ ഹെഡ്‌മിസ്ട്രസ്സ്

102. നിവേദിത ജനിച്ച ദിവസം ?
       >1867

103. നിവേദിതയുടെ അന്ത്യം ?
       >1911 ഒക്ടോബര്‍ 11ന്

104. ശ്രീരാമകൃഷ്ണമിഷന്‍റെയും മഠത്തിന്‍റെയും ലക്‌ഷ്യം ?
       >ത്യാഗം ,സേവനം ,തപസ്സ് എന്നിവയെ കൂട്ടിയിണക്കി 
     സ്വന്തംമോക്ഷത്തിനും ലോകത്തിന്‍റെ നന്മക്കും വേണ്ടി 
     പ്രവര്‍ത്തിക്കുക .

105. പ്രൊഫസര്‍ റൈറ്റ് ഏതു യൂണിവേഴ്സിറ്റി യിലെ 
          പ്രൊഫസര്‍ ആയിരുന്നു ?
        >ഹാര്‍വാര്‍ഡ് 

106. ബേലൂരില്‍ ശ്രീരാമകൃഷ്ണമഠം പ്രവര്‍ത്തനക്ഷമ മായതിയതി ?
       >1938 ജനുവരി 14

107. വിവേകാനന്ദസ്വാമിയുടെ ഹിമാലയ യാത്രക്ക് മുന്‍പ് 
       ആശ്രമചുമതല ഏല്പിച്ചത് ആരെയാണ് ?
       >ബ്രഹ്മാനനന്ദസ്വാമികളെ 

108. ഹിമാലയത്തിലെ മായാവതിയില്‍ ആശ്രമം സ്ഥാപിച്ചത് 
        ആര് ?
       >പാശ്ചാത്യശിഷ്യരായ സേവ്യര്‍ ദമ്പതിമാര്‍ 

109.ഇന്ത്യന്‍ ശാസ്ത്ര പ്രതിഭയായ ജഗതീഷ് ചന്ദ്രബോസിനെ 
       സ്വാമി വിവേകാനന്ദന്‍കണ്ടുമുട്ടുന്നത് എവിടെ വച്ച് ?
       >പാരീസില്‍

110. സ്വാമി സന്യാസം സ്വീകരിച്ച വര്‍ഷം ?
       >1887 ജനുവരി അവസാന ആഴ്ച 

111. വജ്രചിഹ്നം ആലെപനം ചെയ്ത കാവി പതാക ദേശിയ 
        പതാകയായി രൂപകല്‍പന ചെയ്തത് ആര് ?
       >ഭഗനി നിവേദിത 

112. വിവേകാനന്ദ സ്വാമിയുടെ മഹാസമാധി എന്ന് ?
        >1902 ജൂലൈ 04

113. കേരളത്തില്‍ ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിക്കാന്‍ 
       നിയോഗിക്കപ്പെട്ടസ്വാമി ആര് ?
       >സ്വാമി നിര്‍മലാനന്ദ

114. സ്വാമി നിര്‍മലാനന്ദ കേരളത്തില്‍ എത്ര ആശ്രമങ്ങള്‍ 
        തുടങ്ങി ?
       >16

115. കേരളത്തില്‍ സ്വാമി നിര്‍മലാനന്ദ എത്തിയ തിയതി ?
       >1911 ഫെബ്രുവരി 15

116. പ്രഭുദ്ധകേരളം എന്ന മാസിക തുടങ്ങിയത് ആര് ?
       >സ്വാമി നിര്‍മലാനന്ദ

117. കേരളത്തില്‍ ആദ്യത്തെ ശ്രീരാമകൃഷ്ണ ആശ്രമം ഏത് ?
       >ഹരിപ്പാട്‌ 

118. ഹരിപ്പാട്‌ ശ്രീരാമകൃഷണആശ്രമം സ്ഥാപിച്ച  വര്‍ഷം ?
      >1912

119 . കന്യാകുമാരിയില്‍ വിവേകാനന്ദ കേന്ദ്രം സ്ഥാപിച്ച 
       മഹാത്മാവ് ആര് ?
      >മാനനീയ ഏകനാഥറാനഡെ

120. ഏതുവംശത്തില്‍ പിറന്ന ആളാണ് വിവേകാനന്ദന്‍ ?
       >കായസ്ഥവംശം 

121. ''ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുവാന്‍ 
        ആഗ്രഹിക്കുന്നുഎങ്കില്‍ വിവേകാനന്ദനെ പഠിക്കൂ'' എന്ന് 
         പറഞ്ഞ വിദേശചിന്തകന്‍ ആര് ?
         >റോമെയ്ന്‍ റോളങ്ങ് 

122. സ്വാമിജി ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടത് ?
        >1892 ഡിസംബര്‍ ഏറണാകുളത്തുവച്ച് 

123. മാക്സ്മുള്ളറെ ബന്ധപ്പെട്ടത് എവിടെ വച്ച് ?
        >പിംലിക്കൊയില്‍ വച്ച് 

124. മാക്സ്മുള്ളര്‍ ഏതു യുണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ 
       ആയിരുന്നു ?
      >.ഓക്സ്ഫോര്‍ഡ് 

125. പൂജനീയ മാധവസതാശിവഗോവള്‍ക്കര്‍ക്ക് (ഗുരുജി ) 
        മന്ത്രദീക്ഷ നല്‍കിയ സന്യാസി ആര് ?
        >സ്വാമി അഖണ്ഡാനന്ദനിൽ

126. സ്വമി വിവേകാനന്ദന്‍ ആരുടെ അഥിതി ആയാണ്  
        തിരുവനന്തപുരത്ത് താമസിച്ചത് ?
        >പ്രൊഫസര്‍ സുന്ദരരാമയ്യര്‍ 

127. എത്രയുവാക്കളെ കിട്ടിയാല്‍ ആണ് ഭാരതത്തിന്‍റെ മുഖച്ചായ 
        മാറ്റാന്‍ കഴിയുമെന്ന് സ്വാമിജി കരുതിയത്‌ ?
        > 100 പേര്‍ 

128. ചിക്കാഗോ മതസമ്മേളനം ഉത്ഘാടനം ചെയ്തത് ആര് ?
        >ഡോ. ബാരോസ്

129. ചിക്കാഗോ മതസമ്മേളനത്തില്‍ ബ്രഹ്മവിദ്യാ സംഘത്തെ 
       പ്രതിനിധീകരിച്ചത് ആര് ?
       > ആനിബസന്റ്

130. 1893 സെപ്റ്റംബര്‍ 22 ന് അവതരിപ്പിച്ച പ്രബന്ധവിഷയം  
        ഏത് ?
        >യാഥാസ്തിക ഹിന്ദു മതവും വേതാന്തദര്‍ശനവും 

131.ചിക്കാഗോയില്‍ കൂടുതല്‍ ദിവസവും ആരോടൊപ്പമാണ് 
       താമസിച്ചത് ?
       >ലിയോണ്‍ ദമ്പതികളോടൊപ്പം 

132. വിവേകാനന്ദ സ്വാമികളുടെ ജീവച്ചരിത്രം മലയാളത്തില്‍ 
        തയ്യാറാക്കിയത് ആര് ?
        >സ്വാമി സിദ്ധിനാഥാനന്ദ

133. വിവേകാനന്ദസ്വാമികളുടെ പ്രസംഗങ്ങള്‍ ക്രോടീകരിച്ച 
     പുസ്തകം ?
     > സ്പീച്ചസ് ഫ്രം കൊളംബോ ടു അല്‍മോറോ 

134. കേരളത്തില്‍ നിന്നും ശ്രീ രാമകൃഷ്ണ മഠം പ്രസിഡന്‍റാകുന്ന 
     സന്യാസി ?
     >സ്വാമി രംഗനാഥാനന്ദ

135. ഭാരതത്തില്‍ മുഴുവന്‍ പ്രജാരത്തില്‍ ഉള്ള ശ്രീരാമകൃഷ്ണമഠം 
       പ്രസിദ്ധീകാരണം ?
       > പ്രബുദ്ധഭാരത്

136. മുപ്പത്തിമുക്കോടി ദെവീദേവന്മാരെയും മാറ്റിവച്ച് 
        ആരെപൂജിക്കാനാണ് സ്വാമിജി ആഹ്വാനം ചെയ്തത് ?
       >ഭാരതമാതാവിനെ 

137. സ്വന്തം ഭൂതകാലത്തില്‍ വേരുറപ്പിച്ച് 
     ഭാരതീയപാരമ്പര്യത്തില്‍ അഭിമാനപൂര്‍വം നിന്ന 
     വിവേകാനന്ദന്‍ ജീവിതപ്രശ്നങ്ങളെ സമീപിച്ചരീതി 
     നവീനമായിരുന്നു എന്ന് പറഞ്ഞ മഹാത്വ്യക്തി ആര് ?
     >ജവഹര്‍ലാല്‍നെഹ്രു

138. സ്വാമിജിയുടെ അഭിപ്രായത്തില്‍ ഭാരതത്തിന്‍റെ 
       മുഖമുദ്രഎന്താണ് ?
      >ത്യാഗവും സേവനവും 

139. വിവേകാനന്ദസ്വാമികളുടെ അന്ത്യകാലത്ത് 
       കൂടുതല്‍സമയവും ചിലവഴിച്ചത് ആരുമായി ?
       >പ്രേമാനന്ദസ്വമികളുമായി 

140. സ്വാമികളെ സംസ്കരിച്ച സ്ഥലം ?
       >ബലൂര്‍ മഠത്തിലെ ബില്വവൃക്ഷത്തിന്‍റെ ചുവട്ടില്‍ 

141. കേരളത്തില്‍ ആദ്യമായി പന്തിഭോജനം നടന്ന വര്‍ഷം ?
       >ഹരിപ്പാട്‌ ശ്രീരാമകൃഷ്ണാശ്രമം 

142. ഹരിപ്പാട്‌ ശ്രീരാമകൃഷ്ണാശ്രമത്തില്‍ പന്തിഭോജനം നടന്ന   
      വര്‍ഷം ?
      >1913

143. വിവേകാനന്ദസ്വാമികളില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട് 
       സ്ഥാപിച്ച നവോഥാന സംഘടന ?
      >ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം (S.N.D.P )

144.  വിവേകാനന്ദസ്വാമികളുടെ നാമധേയത്തില്‍ കേരളത്തില്‍ 
         ആരംഭിച്ച മാസിക ഏത് ?
        >വിവേകോദയം 

145. കേരള വിവേകാനന്ദന്‍ എന്ന് അറിയപ്പെടുന്ന സ്വാമിജി 
       ആര് ?
       > അഗമാനന്ദ സ്വാമി 

146. വിവേകാനന്ദ സ്വാമിയേ സ്തുതിക്കുന്ന ശ്ലോകം ?
       >നമഃശ്രീയതിരാജയ
         വിവേകാനന്ദസൂരയേ
         സച്ചിത് സുഖസ്വരൂപായ
         സ്വാമിനേ താപഹാരിണേ

         swami vivekananda chicago speech malayalam 
സ്വാമിവിവേകാനന്ദന്‍ ചിക്കാഗോപ്രസംഗം-1893സെപ്റ്റംബര്‍ 11

Chicago Prasangangal

(chicago addresses of swami vivekananda in malayalam )


                      ചിക്കാഗോ പ്രസംഗങ്ങള്‍ 
                          (സ്വാഗതത്തിനു മറുപടി) 
                            1893 സെപ്റ്റംബര്‍ 11

അമേരിക്കയിലെ എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരെ

നിങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കിയ ആവേശപൂര്‍വവും ഹൃദയന്ഗവുംആയ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നെല്ക്കവേ എന്‍റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.

''ലോകത്തിന്‍റെ അതി പ്രാചീന സന്യാസിപരമ്പരയുടെ  
 പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. 

മതങ്ങളുടെ മാതാവിന്‍റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക്  നന്ദി പറയുന്നു.  

സര്‍വവര്‍ഗ വിഭാഗങ്ങളിലും  പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍  നിങ്ങള്‍ക്ക്  നന്ദിപറയുന്നു.''

സഹിഷ്നുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള   ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു  പൌരസ്യത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ടപത്തിലുള്ള അവര്‍ക്കും എന്‍റെ നന്ദി. സഹിഷ്ണ്തയും സര്‍വ ലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനു ഉപദേശിച്ച മതത്തിന്‍റെ  അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.  ഞങ്ങള്‍     സാര്‍വലൌകികസഹിഷ്ണുതയില് ‍വിശ്വസിക്കുക  മാത്രമല്ല സര്‍വമതങ്ങളും  സത്യമെന്നു  സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്‍റെ  ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ  ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുന്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്ര  ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ട്ടത്തേ ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷ കണക്കിനാളുകള്‍ എന്നും ജപിക്കുന്നതും ആയ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. " പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടികലരുന്നുവല്ലോ. അതുപോലെ അല്ലെയോ  പരമേശ്വര, രുചി വൈചിത്രം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണ പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്‌".

ഇതുവരെ നടന്നിട്ടുള്ള സഭകളില്‍ എല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ട്ടമായ ഒരത്ഭുത തത്വത്തിന്‍റെ നീതീകരണവും പ്രഖ്യപനവുമാണ്, ആരു ഏതു രൂപത്തില്‍ എന്നെ  ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത്  ഒടുവില്‍   എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഡമായ കടുംപിടുത്തവും അതിന്‍റെ ഭീകര സന്തതിയായ മത ഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു.
ഈ  സമ്മേളനത്തിന്റെ   ബഹുമാനാര്‍ത്ഥം ഇന്നു   പുലര്‍കാലത്ത്   മുഴങ്ങിയ  മണി  എല്ലാ  മത ഭ്രാന്തിന്‍റെയും, വാള് കൊണ്ടോ  പേന  കൊണ്ടോ  ഉള്ള  എല്ലാ  പീഡനങ്ങളുടെയും   ഒരേ   ലക്ഷ്യത്തിലേക്ക്  പ്രയാണം  ചെയ്യുന്ന  മനുഷ്യരുടെ  ഇടയിലേ  എല്ലാ ദുര്‍മാന്സ്യങ്ങലുടെയും   മരണമണിയായ് ഇരിക്കട്ടേ എന്നു ഞാന്‍  അകമഴിഞ്ഞ്  ആശിക്കുന്നു.
                                                                                               

              നാം വിയോജിക്കുന്നതെന്ത് ?

                             (1893 സെപ്റ്റംബര്‍ 15 )

           ഞാന്‍ ഒരു ചെറിയ കഥ പറയാം  , 'പരസ്പരം ചീത്തവിളിക്കുന്നതില്‍ നിന്ന് നമുക്ക് വിരമിക്കാം ' എന്ന്  ഇപ്പോള്‍ പ്രസംഗം നിര്‍ത്തിയ വാഗ്മി പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ . ഇത്രയേറെ പൊറുത്തക്കെട് ഇപ്പോഴും ഉണ്ടായിരിക്കുന്നതില്‍ അദ്ദേഹം വളരെ പരിതപിക്കുകയും ചെയ്തു .

          ഈ പൊറുത്തക്കേടിന്‍റെ കാരണം കാണിക്കുന്ന ഒരു കഥ പറയണമെന്ന് ഞാന്‍ വിചാരിക്കുന്നു . ഒരു കിണറ്റി ഒരു തവള പാര്‍ത്തിരുന്നു .വളരേ കാലമായി അത് അവിടെ താമസമായിട്ട്. അത് അവിടെപ്പിരന്ന് അവിടെത്തന്നെ വളര്‍ന്നു .ഇനിയും അത് ഒരു ചെറിയ ചിന്നതവളമാത്രം . ആതവളയുടെ കണ്ണ് പോയോ ഇല്ലയോ എന്ന് പറയാന്‍ അന്ന് പരിണാമവാദികള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ. എന്തായാലും നമ്മുടെ കഥയ്ക്ക് ഇത്രയും സമ്മതിച്ചേ ഒക്കൂഃ അതിനു കണ്ണുണ്ടായിരുന്നു ; ഇന്നത്തെ അണുജീവിതത്വജ്ഞന്‍മാര്‍ക്ക്പോലും ശ്ലാഘ്യമായതരാം ഊര്‍ജ്വസ്വലതയോടെ അത് അവിടെയുള്ള കീടങ്ങളെയും അണുക്കളെയും എല്ലാം തിന്ന് ദിവസേനയും വെള്ളം വെടുപ്പാക്കി പോന്നു .ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞു ,തവള തെല്ലു തടിച്ചുകൊഴുത്തു . അങ്ങനെയിരിക്കെ ഒരുദിവസം കടലില്‍നിന്ന് ഒരുതവള കിണറ്റില്‍ വീണു.
       
        'നീ എവിടെ നിന്ന്  ?'
        'ഞാന്‍ കടലില്‍ നിന്ന് '

'കടലോ ! അതെത്ര വലുതാണ് ? എന്‍റെ ഈ കിണറ്റിനോളം വലുതാണോ ?' ഇതു പറയുകയും അതു കിണറ്റിന്‍റെ ഒരുവശത്ത്നിന്നും മറുവശത്തേക്ക്ഒരു ചാട്ടം.

  'എന്‍റെ ചങ്ങാതി ', കടല്‍ തവള പറയുകയാണ് , 'എങ്ങനെയാണ് കടലിനെ ഈ കൊച്ചു കിണറിനോട് താരതമ്യം ചെയ്യുക ?'

  ഒരു ചാട്ടംകൂടെ ; എന്നിട്ട് തവ ചോദിച്ചു : നിന്‍റെ കടല്‍ ഇത്രയും മുണ്ടോ ?

  'എന്തൊരുഅസംബന്ധംആണ് നീ പറയുന്നത് ? കടലിനെ നിന്‍റെ കിണറിനോട് താരതമ്യം ചെയ്യുകയോ !'

      'കൊള്ളാം , പക്ഷെ , കൂപമണ്ഡുകം പറഞ്ഞു : 'എന്‍റെ കിണറിനേക്കാള്‍ വലുതായി ഒന്നും ഉണ്ടാവില്ല .ഇതിനെക്കാള്‍ വലുതായി ഒന്നും ഉണ്ടാകുക സാധ്യമല്ല .ഇവന്‍ കള്ളന്‍ , ഇവനെ ഇവിടെനിന്നും ചാടിക്കുക തന്നെ .'

   ഇതാണ് എക്കാലവും ഉള്ള കുഴപ്പം .

    ഞാന്‍ ഒരു ഹിന്ദു . ഞാന്‍ എന്‍റെ ഒരു കൊച്ചു കിണറ്റില്‍ ഇരിക്കുകയാണ് ; എന്‍റെ കൊച്ചു കിണര്‍ തന്നെ ലോകം മുഴുവനുമെന്ന് വിചാരിക്കുകയും ചെയ്യുന്നു . ക്രിസ്ത്യന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു .മുഹമ്മദന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു. നമ്മുടെതായ ഈ ലോകത്തിന്‍റെ പ്രതിബന്ഡങ്ങളെ തകര്‍ത്തു വീഴ്ത്തുവാന്‍ ചെയ്യുന്ന മഹത്തായ പരിശ്രമത്തിന് അമേരിക്കയിലെ നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു .ഭാവിയില്‍ , നിങ്ങളുടെ ഉദ്ദിഷ്ടസിദ്ധിക്കു ഭഗവാന്‍ തുണക്കുമെന്നു ഞാന്‍ ആശിക്കുകയും ചെയ്യുന്നു .
                                                                                                            
                                       ഹിന്ദു ധര്‍മ്മം
(1893 സെപ്റ്റംബര്‍ 19  ന് സര്‍വമതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ വായിച്ച പ്രബന്ധം  )
                                 കരുത്തുള്ള മതം 

ചരിത്രാതീതകാലങ്ങളില്‍ നിന്നും നമുക്ക് കൈവന്നീട്ടുള്ള മൂന്നു മതങ്ങള്‍ ഇന്ന് ലോകത്തില്‍ നിലകൊള്ളുന്നു . ഹിന്ദു മതം , ജരദുഷ്ട്രമതം ,യഹൂദമതം . അവക്കെല്ലാം അതിഭയങ്കരങ്ങളായ ആഘാതങ്ങള്‍ എല്‍ക്കയുണ്ടായിട്ടുണ്ട് .എന്നീട്ടും അവയെ എല്ലാം അതിജീവിച്ചത് തങ്ങളുടെ അകക്കരുത്തിനെ തെളിയിക്കുന്നു . ക്രിസ്തുമതത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത യഹൂദമതം അതിന്‍റെ സര്‍വജൈത്രി യായ പുത്രിയാല്‍ സ്വജന്മഭൂമിയില്‍നിന്നുതന്നെ ഓടിക്കപ്പെട്ടു .തങ്ങളുടെ മഹാമതത്തിന്‍റെ കഥപറയാന്‍ ഒരു പിടി പാഴ്സികളേ ഇന്ന് ബാക്കിയോളളൂ .ഭാരതത്തില്‍ ആകട്ടെ അവാന്തരമതങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉയര്‍ന്ന് വൈദിക മതത്തെ അടിയോളം ഉലക്കുകയുണ്ടായി .എന്നാല്‍ ഉഗ്രമായ ഭൂകമ്പത്തില്‍ കടല്‍ത്തിരത്ത് ഉള്ള ജലരാശിപോലെ അല്‍പനേരത്തേക്ക് മാത്രം അത് പിന്‍വാങ്ങി . മടങ്ങിവരാന്‍ ആകെ വിഴുങ്ങുന്ന പെരുവെള്ളമായി ആയിരം മടങ്ങ്‌ തിമര്‍ത്തുകയറാന്‍ , മാത്രം . ഒഴുക്കിന്‍റെ ബഹളം കഴിഞ്ഞപ്പോള്‍ അവാന്തര മതങ്ങള്‍ മുഴുവനും ഗ്രസിക്കപ്പെട്ട് മാതൃമതത്തിന്‍റെ അനന്തരശരീരത്തില്‍ ചേര്‍ന്നു ലയിച്ചുകഴിഞ്ഞിരുന്നു .

വിശാലത 

ശാസ്ത്രത്തിന്‍റെ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങള്‍ യാതൊന്നിന്‍റെ പ്രതിധ്വനികളെ പോലെ തോന്നുന്നുവോ വേദാന്തദര്‍ശനത്തിന്‍റെ നാനാവിധങ്ങളായ പഴംകഥകളടക്കം ഏറ്റവും ഹീനങ്ങളായ ആശയങ്ങളും ദുര്‍വിജ്ഞേയവാദവും ജൈനരുടെ നിരീശ്വരവാദവും വരെ ഓരോന്നിനും , എല്ലാറ്റിനും ,ഹിന്ദുവിന്‍റെ ധര്‍മ്മത്തില്‍ സ്ഥാനമുണ്ട് .'

   അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു ; ഇത്ര അകലുന്ന ഈ ആരവങ്ങളെല്ലാം ഒത്തുകൂടുന്ന പൊതുകേന്ദ്രം എവിടെ ? ഗതികെട്ട മട്ടുള്ള ഈ വൈരുദ്ധ്യങ്ങളെല്ലാം നിലകൊള്ളുന്ന പൊതുവായ ചുവടെവിടെ ? ഈ ചോദ്യത്തിനുതന്നെയാണ് ഞാനിപ്പോള്‍ സമാധാനം പറയാന്‍ നോക്കുന്നത് .
ദയവായി നിങ്ങളുടെ ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് കൂടി ഈ മഹത് പ്രസംഗം കൈമാറൂ

Thursday 29 September 2011

കൂടൽമാണിക്യം ക്ഷേത്രം

കൂടൽമാണിക്യം ക്ഷേത്രം
                                                          ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു.ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്.
പേരിനു പിന്നിൽ
                                                                                                                                                     ഈ ക്ഷേത്രത്തിൻറെമാണിക്യംഎന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു.  കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നുകൂടക്കല്ലിന്റെ ലോപമാണ്എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്എന്നും അതല്ല ബുദ്ധമതവുംജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്
ഐതിഹ്യം
ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ,ഭരതൻലക്ഷ്മണൻശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായവാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും(ശ്രീരാമക്ഷേത്രം,തൃപ്രയാർ),കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം.
ചരിത്രം
ആദ്യകാല ചരിത്രംക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തൻ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്‌. അതിനു അധികം പഴക്കമില്ല. അതിനുശേഷമുള്ള ഗ്രന്ഥവരികൾ മനോധർമ്മം പോലെ എഴുതിച്ചേർത്തതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്എന്നാണ്ചരിത്രകാരന്മാർ കരുതുന്നത്.

ജൈനസങ്കേതംകുറെകാലം ക്ഷേത്രം ജൈനമതാരാധനാലയമായി തീർന്നു. ജൈനമത തീർത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ക്ഷേത്രത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്കാലക്രമേണ ജൈനമത കേന്ദ്രങ്ങൾ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു. ജൈനമതത്തിൻറെയും വൈഷ്ണവവിശ്വാസത്തിന്റെയും ചിന്താധാരകൾ ഇവിടെ സമന്വയിപ്പിച്ച് കൊണ്ട് ഭരതേശ്വരന്റെ സ്ഥാനത്ത് രാമായണത്തിലെ ഭരതനെ അവരോധിച്ച് രണ്ട് വിഭാഗത്തിൻറെയും താല്പര്യങ്ങൾ സംരക്ഷിച്ചതാണ് എന്ന വാദം ഇവിടെ നിലനിൽക്കുന്നു.
ചേര സാമ്രാജ്യത്തിൽചേരസാമ്രാജ്യം ഒൻപതും പത്തും ശതകങ്ങളിൽ അനേക ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തിൽ അന്നത്തെചേരമാൻ പെരുമാൾ ചക്രവർത്തി സ്ഥാപിച്ചതാണ് കൂടൽമാണിക്യക്ഷേത്രം. ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവർഷം 30 ചേരമാൻപെരുമാൾ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ .ഡി.500- ഇരിങ്ങാലക്കുടയിൽ ജനവാസവും .ഡി.650- ക്ഷേത്രസ്ഥാപനവും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം
തഞ്ചാവൂർ ശിലാശാസനത്തിൽകുലോത്തുംഗചോളന്റെ .ഡി.1194 ലെ തഞ്ചാവൂർ ശിലാശാസനത്തിൽ ജൈനക്ഷേത്രത്തെചേദികുല മാണിക്യ പെരുമ്പള്ളിഎന്നാണ് വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിന്റെമാണിക്യംഎന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.
ബ്രാഹ്മണ മേധാവിത്വംഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭായോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടൽമാണിക്യം. ഇവരിൽ ഒൻപത് പേരാണ് ഊരാളന്മാർ. ഇതിൽ ഒരു സ്ഥാനം കൊച്ചിരാജാവിനുമുണ്ടായിരുന്നു. യോഗക്കാരും ഊരാളന്മാരും തമ്മിൽ തർക്കമുണ്ടായപ്പോൾ ഊരാളന്മാരുടെ മണ്ഡപത്തിൽ കയറാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തിൽ കല്ലിട്ടതെന്നും പുരാവൃത്തമുണ്ട്. ഇതിനെ തുടർന്ന് അന്തർജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ വിലക്കുണ്ടായിരുന്നെന്നു പറയുന്നു. ഭരതൻ എന്ന ആദ്യ മൂർത്തി നഗ്നനായിരുന്നതു കൊണ്ടായിരുന്നു എന്നും അഭിപ്രായമുണ്ട്
§  പ്രത്യേകതകൾ

Sree Koodalmanikyam Temple.jpg
ക്ഷേത്രചരിത്രം പരിശോധിച്ചാൽ കേരള ചരിത്രത്തിന്റെ മാറ്റങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയായി പരിലസിക്കുന്നു ക്ഷേത്രം എന്നു മനസ്സിലാക്കാം. രാജശാസനകൾ കൊത്തിവയ്ക്കാൻ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 8-ആം നൂറ്റാണ്ടിലേയും 12-ആം നൂറ്റാണ്ടിലേയും ഓരോ ശിലാശാസനകൾ ക്ഷേത്രത്തിൽ ഇന്നും കാണാം. ഇതു രണ്ടും ശ്രീകോവിലിന്റെ വടക്ക് വശത്ത് അകത്തെ പ്രദക്ഷിണവഴിയിൽ കിടന്നിരുന്നു. ഭക്തന്മാർ ചവുട്ടിനടന്നതിനാൽ ചില അക്ഷരങ്ങൾക്ക് തേയ്മാനം വന്നുപോയതുകൊണ്ട് ഇരുപത് കൊല്ലത്തിനു മുമ്പ് പടിഞ്ഞാറേ ചുമരിൽ ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
സാധാരണ മഹാക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി തുടങ്ങിയ ഉപദേവന്മാരും ഉണ്ടായിരിക്കും[അവലംബം ആവശ്യമാണ്] എന്നാൽ ഇവിടെ എല്ലാ സേവയും സംഗമേശ്വരനു മാത്രമേ ചെയ്യാറുള്ളു. എന്നാൽ വാതിൽമാടത്തിൽ തെക്കും വടക്കും ഓരോ തൂണുകളിൽ ദുർഗ്ഗയും ഭദ്രകാളിയും ഉണ്ട്. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നും ഇല്ല.
സാധാരണ മറ്റ് ക്ഷേത്രങ്ങളിൽ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി,കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.
കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു. കൂടൽമാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്‌. ശ്വാസസംബന്ധമായ രോഗത്തിൻറെ നിവാരണത്തിനായി ക്ഷേത്രതീർത്ഥത്തിൽ മീനൂട്ട് എന്ന വഴിപാടു നടത്തുന്നത് ശ്രേഷഠമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ നടത്തുന്ന പുത്തരിനിവേദ്യത്തിൻറെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാൽ ഒരു വർഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം.
വഴിപാടുകളിൽ ഏറ്റവും പ്രധാനമായ താമരമാല ചാർത്തൽ വർഷക്കാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ നടത്താറുണ്ട്.
§  പ്രതിഷ്ഠ
http://upload.wikimedia.org/wikipedia/commons/thumb/b/b0/KoodalmanikamTemple2.JPG/220px-KoodalmanikamTemple2.JPG

ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം.
നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.
കുളം
ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു. ഇത് കുട്ടൻ എന്ന ദ്രാവിഡ (ബുദ്ധ)ദേവനുമായി ബന്ധപ്പെട്ടപേരാണ്‌. ക്ഷേത്രം ആദിയിൽ ദ്രാവിഡക്ഷേത്രമായിരുന്നതിനുള്ള തെളിവുകളിലൊന്നാണ്‌ ഇത്.
ഉത്സവം
മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.
http://upload.wikimedia.org/wikipedia/commons/thumb/6/6f/Koodappuzha_chalakudy.jpg/300px-Koodappuzha_chalakudy.jpg

ചാലക്കുടിയിലെ കൂടപ്പുഴക്കടവ്
രാവിലെയും രാത്രിയും 9 മണിമുതൽ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ആൽത്തറയിലാണ്‌ പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആൽത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാൽ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാൽ വെടിക്കെട്ടും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം പൂർത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കൽ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്‌.
http://upload.wikimedia.org/wikipedia/commons/thumb/9/95/KoodalManickamUlsavam.JPG/220px-KoodalManickamUlsavam.JPG

വിളക്കിനെഴുന്നള്ളത്ത്
ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. 3 മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി ‘മാതൃക്കൽ തൊഴൽ‘ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാൽ ‘ശ്രീരാമപട്ടാഭിഷേകം‘ കഥകളി അറങ്ങേറുന്നു. ഇരിങ്ങാലക്കുടക്കാർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദിനങ്ങളാൺ 
ഉത്സവ പ്രദക്ഷിണം
പതിനേഴ് ആനകളാണ് ഉത്സവ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പേകുന്നു. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിർമ്മിച്ചതാണ്‌. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങൾ വെള്ളികൊണ്ടും നിർമ്മിച്ചതാണ്‌. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
പള്ളിവേട്ട
ഇത് ഒരു പ്രതീകാത്മകമായ നായാട്ട് ആണ്‌. കൂടൽ സന്നിധിയിൽ നിന്ന് കുറച്ച് അകലെ പാതയുടെ മദ്ധ്യഭാഗത്തായുള്ള ആല്‌ത്തറക്കൽ സ്വാമിയുടെ തിടമ്പ് വാദ്യാഘോഷങ്ങളൊന്നുമില്ലാതെ എഴുന്നള്ളിയെത്തുന്നു. അവിടെ തയ്യാറാക്കി നിർത്തിയിരിക്കുന്ന പന്നിയുടെ രൂപത്തിലേക്ക് ഒരു ശാന്തി അമ്പെയ്ത് കൊള്ളിക്കുന്നു. ഇതിനുശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവുമായി തിരിച്ച് പോവുന്നു. കിഴക്കേ നടയിലെ കുട്ടൻ കുളത്തിന്റെ കിഴക്കേ കരയിൽ വച്ച് പഞ്ചവാദ്യം കലാശിക്കും. പിന്നെ പാണ്ടി കൊട്ടി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. നാടിന്റെ രക്ഷകനായ ഭഗവാൻ ദുഷ്ടനിഗ്രഹത്തിനിറങ്ങുന്നതായാണ്‌ സങ്കല്പം.
വിശേഷ ദിവസങ്ങൾ
പ്രതിഷ്ഠാദിനം
മകരമാസം പുണർതം നാളിലാണ്‌.
തിരുവുത്സവം-മേടം
മേടമാസം ഉത്രം നാൾ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന 11 ദിവസത്തെ ക്ഷേത്രോത്സവമാണ്‌ പ്രധാന തിരുവാണ്ട് വിശേഷം. അംഗുലീയാങ്കം കൂത്തും പ്രബന്ധവും-ഇടവം
ഇടവമാസത്തിൽ തൃക്കേട്ട നാൾ മുതൽ 29 ദിവസം രാമായണം പ്രബന്ധവും അതിനു ശേഷം 12 ദിവസം അംഗൊലീയാങ്കവും ക്ഷേത്രത്തിൽ വർഷങ്ങളായി നടത്തിവരുന്നു.
രാമായണമാസം-കർക്കിടകം
കർക്കിടകമാസത്തിൽ രാമായണപാരായണത്തോടെ മാസം ആചരിക്കുന്നു. കർക്കിടകമാസം അത്തം ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിക്കുന്നു. ക്ഷേത്രത്തിൽ നിന്നും കതിരുകൾ വീടുകളിൽ കൊണ്ടുവന്ന് പത്തായത്തിൽ സൂക്ഷിക്കുന്നു.
മുക്കുടി നിവേദ്യം-തുലാം
തുലാമാസം 
ഉത്രാടം നാൾ തണ്ടികകളിലായി പുന്നെല്ല്, നേന്ത്രക്കുല, പച്ചക്കറി മുതലായവ ക്ഷേത്രത്തിൻറെ അധീനതയിലുള്ള പോട്ടക്കച്ചേരിയിൽ നിന്നും കൊണ്ടുവരുന്നു. ഈ വിഭവങ്ങൾ കൊണ്ട് ഭഗവാൻ പുത്തരി നിവേദ്യം ഒരുക്കി അത് കഴിഞ്ഞ് ഭക്തജനങ്ങൾക്ക് പുത്തരിസദ്യ നടത്തുന്നു. പിറ്റേന്ന് കുട്ടഞ്ചേരി മൂസ്സ് പ്രത്യേകം തയ്യാറാക്കുന്ന മുക്കിടി നിവേദ്യം ക്ഷേത്രത്തിൽ തൊഴാനെത്തുന്നവർക്ക് നൽകുന്നു.
മണ്ഡലക്കാലം-വൃശ്ചികം, ധനു
വൃശ്ചികമാസത്തിൽ ഒരു മണ്ഡലക്കാലം മുഴുവൻ ക്ഷേത്രത്തിൽ നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കും.
പൊഞ്ഞനം ഭഗവതി ആറാട്ട്-കുംഭം
കുംഭമാസം പുണർതം നാൾ കുലീപിനി തീർത്ഥത്തിൽ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടക്കുന്നു.
യജുർവേദ ലക്ഷാർച്ചന-ധനു
ധനുമാസം 1 മുതൽ 7 വരെ ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചന നടക്കുന്നു.
വിനായക ചതുർത്ഥി-കന്നി
വിനായക ചതുർത്ഥിനാൾ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള ആലിൻ ചുവട്ടിലെ ഗണപതിക്ക് പ്രത്യേക പൂജകൾ നടത്താറുണ്ട്.
§  വഴിപാടുകൾ
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ: താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവിൽ നിവേദ്യം, നെയ് വിളക്ക് എന്നിവയാണ്‌. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ്‌ കളഭം. ക്ഷേത്രത്തിൽ 41 ദിവസം തുടർച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്ക്കരമാണ്‌. കൂട്ട്പായസം സവിശേഷമാണ്‌. നാലിടങ്ങഴി അരികൊണ്ടുള്ള വെള്ള നിവേദ്യവും മുഖ്യമാണ്‌. പാല്പായസം, അപ്പം, നെയ്പായസം,ത്രിമധുരം,തുലാഭാരം എന്നിങ്ങനെ വിവിധതരത്തിലുള്ള വഴിപാടുകൾ വേറെയുണ്ട്.
§  മീനൂട്ട്
ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ മീനൂട്ട് എന്ന വഴിപാട് ഉള്ളു. ഏറ്റവും പ്രാധാന്യം തൃപ്രയാറിലാണെങ്കിലും ഇവിടെയും പ്രധാനപ്പെട്ട വഴിപാടാണ്‌. ഇവിടത്തെ മത്സ്യങ്ങൾ ദേവാംശങ്ങളായതിനാൽ ഇവരെ തൃപ്തിപെടുത്തുന്നത് ദൈവികമായ ഒരു കാര്യമാണെന്ന വിശ്വാസമുണ്ട്. കാര്യസാദ്ധ്യത്തിനും സന്താനലാഭത്തിനും മീനൂട്ട് വളരെ പ്രധാനമാണ്‌. ദ്രാവിഡക്ഷേത്രമായിരുന്ന കാലത്തെ മത്സ്യാരാധനയുടെ ബാക്കി പത്രമായും ഇതിനെ കരുതാം.
§  താമരമാല
അമ്പലവാസികൾക്ക് താമരമാലയ്ക്ക് പുത്തൻ കൊടുക്കുക എന്നത് പ്രധാനമാണ്‌. താമരമാല സ്വാമിക്ക് വളരെ ഇഷ്ഠമാണ്‌. പ്രതിബന്ധമുള്ള ഏത് കാര്യവും മാലയ്ക്കു മൂന്ന് പുത്തൻ ഉഴിഞ്ഞ് വച്ചാൽ ഉദ്ദേശിച്ച കാര്യം സഫലമായി തീരുമെന്നാൺ ജനങ്ങളുടെ വിശ്വാസം. വർഷകാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ ഈ വഴിപാട് കഴിച്ചാൽ മഴ പെയ്യില്ല എന്നും വിശ്വാസം ഉണ്ട്.
ചിത്രശാല
കൂടൽമാണിക്യം ക്ഷേത്രവിശാല വീക്ഷണം
§  കൂടൽമാണിക്യം മഹാക്ഷേത്രത്തിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ
§ 
കുലീപിനി തീർത്ഥക്കുളവും ക്ഷേത്രവും
 
§  http://upload.wikimedia.org/wikipedia/commons/thumb/1/18/KoodalmanikamTemple.JPG/150px-KoodalmanikamTemple.JPG
കിഴക്കെ നട
 
§  http://upload.wikimedia.org/wikipedia/commons/thumb/d/dd/Kodimaram.JPG/150px-Kodimaram.JPG
കൊടിമരം-ഉത്സവവേളയിൽ
 
§  http://upload.wikimedia.org/wikipedia/commons/thumb/c/ce/Kolam.JPG/90px-Kolam.JPG
പണിപുരയിൽ കോലം
 
§  http://upload.wikimedia.org/wikipedia/commons/thumb/3/37/KoodalManickam_Ulsavam.JPG/140px-KoodalManickam_Ulsavam.JPG
ക്ഷേത്രഗോപുരം ഉത്സവവേളയിൽ
 
§  http://upload.wikimedia.org/wikipedia/commons/thumb/6/68/Elephant_parade_haribhagirath.JPG/150px-Elephant_parade_haribhagirath.JPG
ഉത്സവനാളിലെ എഴുന്നള്ളത്ത്
 
§  http://upload.wikimedia.org/wikipedia/commons/thumb/2/28/Haribhagirath_koodalmanikyam_1.JPG/150px-Haribhagirath_koodalmanikyam_1.JPG
കുലീപനീ തിർത്ഥം

§  ഉണ്ണായിവാര്യരും സംഗമേശനും
നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിൻറെ ജനനം. ദേവനു മാലക്കെട്ടൽ അകത്തൂട്ട് വാരിയത്തെക്കായതിനാൽ ബാല്യകാലം മുതൽ ഭഗവാനെ സേവിക്കാൻ ഉണ്ണായിവര്യർക്ക് സാധിച്ചു. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങൾകൊണ്ട് മാലകെട്ടി സംഗമേശൻ സമർപ്പിച്ചിരുന്ന അദ്ദേഹത്തിനു സ്തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാൻ സമർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിൻറെ ഫലമാണ് സ്തോത്രകാവ്യമായശ്രീരാമപഞ്ചശതി”. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്കൊണ്ട്,അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്തോത്രകാവ്യമാണിത്.