Pages

Saturday 15 December 2012

നാം വിയോജിക്കുന്നതെന്ത് ?


     (1893 സെപ്റ്റംബര്‍ 15 )

           ഞാന്‍ ഒരു ചെറിയ കഥ പറയാം  , 'പരസ്പരം ചീത്തവിളിക്കുന്നതില്‍ നിന്ന് നമുക്ക് വിരമിക്കാം ' എന്ന്  ഇപ്പോള്‍ പ്രസംഗം നിര്‍ത്തിയ വാഗ്മി പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ . ഇത്രയേറെ പൊറുത്തക്കെട് ഇപ്പോഴും ഉണ്ടായിരിക്കുന്നതില്‍ അദ്ദേഹം വളരെ പരിതപിക്കുകയും ചെയ്തു .

          ഈ പൊറുത്തക്കേടിന്‍റെ കാരണം കാണിക്കുന്ന ഒരു കഥ പറയണമെന്ന് ഞാന്‍ വിചാരിക്കുന്നു . ഒരു കിണറ്റി ഒരു തവള പാര്‍ത്തിരുന്നു .വളരേ കാലമായി അത് അവിടെ താമസമായിട്ട്. അത് അവിടെപ്പിരന്ന് അവിടെത്തന്നെ വളര്‍ന്നു .ഇനിയും അത് ഒരു ചെറിയ ചിന്നതവളമാത്രം . ആതവളയുടെ കണ്ണ് പോയോ ഇല്ലയോ എന്ന് പറയാന്‍ അന്ന് പരിണാമവാദികള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ. എന്തായാലും നമ്മുടെ കഥയ്ക്ക് ഇത്രയും സമ്മതിച്ചേ ഒക്കൂഃ അതിനു കണ്ണുണ്ടായിരുന്നു ; ഇന്നത്തെ അണുജീവിതത്വജ്ഞന്‍മാര്‍ക്ക്പോലും ശ്ലാഘ്യമായതരാം ഊര്‍ജ്വസ്വലതയോടെ അത് അവിടെയുള്ള കീടങ്ങളെയും അണുക്കളെയും എല്ലാം തിന്ന് ദിവസേനയും വെള്ളം വെടുപ്പാക്കി പോന്നു .ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞു ,തവള തെല്ലു തടിച്ചുകൊഴുത്തു . അങ്ങനെയിരിക്കെ ഒരുദിവസം കടലില്‍നിന്ന് ഒരുതവള കിണറ്റില്‍ വീണു.
       
        'നീ എവിടെ നിന്ന്  ?'
        'ഞാന്‍ കടലില്‍ നിന്ന് '

'കടലോ ! അതെത്ര വലുതാണ് ? എന്‍റെ ഈ കിണറ്റിനോളം വലുതാണോ ?' ഇതു പറയുകയും അതു കിണറ്റിന്‍റെ ഒരുവശത്ത്നിന്നും മറുവശത്തേക്ക്ഒരു ചാട്ടം.

  'എന്‍റെ ചങ്ങാതി ', കടല്‍ തവള പറയുകയാണ് , 'എങ്ങനെയാണ് കടലിനെ ഈ കൊച്ചു കിണറിനോട് താരതമ്യം ചെയ്യുക ?'

  ഒരു ചാട്ടംകൂടെ ; എന്നിട്ട് തവ ചോദിച്ചു : നിന്‍റെ കടല്‍ ഇത്രയും മുണ്ടോ ?

  'എന്തൊരുഅസംബന്ധംആണ് നീ പറയുന്നത് ? കടലിനെ നിന്‍റെ കിണറിനോട് താരതമ്യം ചെയ്യുകയോ !'

      'കൊള്ളാം , പക്ഷെ , കൂപമണ്ഡുകം പറഞ്ഞു : 'എന്‍റെ കിണറിനേക്കാള്‍ വലുതായി ഒന്നും ഉണ്ടാവില്ല .ഇതിനെക്കാള്‍ വലുതായി ഒന്നും ഉണ്ടാകുക സാധ്യമല്ല .ഇവന്‍ കള്ളന്‍ , ഇവനെ ഇവിടെനിന്നും ചാടിക്കുക തന്നെ .'

   ഇതാണ് എക്കാലവും ഉള്ള കുഴപ്പം .

    ഞാന്‍ ഒരു ഹിന്ദു . ഞാന്‍ എന്‍റെ ഒരു കൊച്ചു കിണറ്റില്‍ ഇരിക്കുകയാണ് ; എന്‍റെ കൊച്ചു കിണര്‍ തന്നെ ലോകം മുഴുവനുമെന്ന് വിചാരിക്കുകയും ചെയ്യുന്നു . ക്രിസ്ത്യന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു .മുഹമ്മദന്‍ അവന്‍റെ കൊച്ചുകിണറ്റില്‍ ഇരിക്കുന്നു , തന്‍റെ കിണര്‍തന്നെയാണ് ഈ ലോകമെല്ലാം എന്ന് വിചാരിക്കുന്നു. നമ്മുടെതായ ഈ ലോകത്തിന്‍റെ പ്രതിബന്ഡങ്ങളെ തകര്‍ത്തു വീഴ്ത്തുവാന്‍ ചെയ്യുന്ന മഹത്തായ പരിശ്രമത്തിന് അമേരിക്കയിലെ നിങ്ങള്‍ക്കു ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു .ഭാവിയില്‍ , നിങ്ങളുടെ ഉദ്ദിഷ്ടസിദ്ധിക്കു ഭഗവാന്‍ തുണക്കുമെന്നു ഞാന്‍ ആശിക്കുകയും ചെയ്യുന്നു .

No comments:

Post a Comment