Pages

Thursday 29 September 2011

തൃപ്രയാർ ശ്രീരാമക്ഷേത്രം

തൃപ്രയാർ ശ്രീരാമക്ഷേത്രം
                          കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രംതൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യം
    ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻഭരതൻലക്ഷ്മണൻശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങിപൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
മറ്റ് ഐതിഹ്യങ്ങൾ
പേരിനു പിന്നിലെ ഐതിഹ്യം -വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. തീർത്ഥജലമാണത്രെതൃപ്രയാർആയത്. “തിരുപാദം കഴുകിയത് ആറായിതീർന്നപ്പോൾ അത്തിരുപ്പാദയാറായിഅത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.
§  ചരിത്രം
ആര്യാഗമനത്തിനു മുന്ന് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ആര്യവത്കരണത്തിനു ശേഷം ശാസ്താവിന്റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർഭാഹുവായ ഒരു പ്രതിഷ്ഠ നടത്തുകയും ചെയ്തുതൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാരും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷം കൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു. തൃപ്രയാർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു നിന്നു രണ്ടു വട്ടെഴുത്തു ശാസനങ്ങൾ കണ്ടെടുക്കുകയുണ്ടായി. അഗ്നിബാധയാൽ പാതിയിലേറെ അവ്യക്തമായ നിലയിലാണ്ഒരെണ്ണം. മറ്റേതിൽ ഊർ സഭയും പൊതുവാളും ചേർന്ന് ക്ഷേത്രത്തിലേക്ക് മുരുകനാട്ട് ശങ്കരൻ കുന്റപ്പൻ ദാനം ചെയ്ത വസ്തു വകകൾ എങ്ങനെ വിനിയോഗം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങൾ എഴുതിയിരിക്കുന്നുമൂഴിക്കുളം കച്ചത്തെപ്പറ്റിയും പരാമർശമുണ്ട്
പ്രതിഷ്ഠ
ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. കിഴക്കോട്ട് ദർശനമായി ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. ശ്രീകോവിലിലെ ശിവസാനിധ്യം ദക്ഷിണാമൂർത്തിയാണ്. ഖരനെ വധിച്ച്വിജയശ്രീലാളിതനായി നിൽക്കുന്ന ശ്രീരാമനെയാണ് വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. സർവാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമ ദേവൻ ഇവിടെ വാഴുന്നത്‌.
ഉപദേവതകളായിഗോശാല കൃഷ്ണൻഅയ്യപ്പൻദക്ഷിണാമൂർത്തിഗണപതി എന്നിവരും അദൃശ്യ സാന്നിധ്യമായി ഹനുമാനും ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു.
ശാസ്താക്കന്മാരും ദേവിമാരും മാത്രം പങ്കെടുക്കുന്ന ദേവസംഗമം എന്നറിയപ്പെടുന്ന് ആറാട്ടുപ്പുഴ പൂരത്തിൻറ്റെ നായകത്വം വഹിക്കുന്നത് ശ്രീ തൃപ്രയാർ തേവരാണ്.
പൂജാ ക്രമങ്ങൾ
ദിവസവും ഉഷ പൂജ, എതിർത്ത് പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ചുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു.
വഴിപാടുകൾ
വെടിവഴിപാട്


കതിനവെടിയാണ് ഇവിടത്തെ പ്രധാന വഴിപാട്. അതിൽ തന്നെ ചെറിയ വെടിയും വലിയ വെടിയും ഉണ്ട്. ഭക്തജനങ്ങൾ വഴിപാട് കഴിക്കേണ്ട ആളുടെ പേരും നക്ഷത്രവും അറിയിച്ച് രസീതി വാങ്ങിക്കുകയാണ് ചെയ്യുക. വെടിവഴിപാട് നടത്തുന്ന ലോകത്തിലെത്തന്നെ ഏക[അവലംബം ആവശ്യമാണ്] ശ്രീരാമക്ഷേത്രവും ഇതുതന്നെ. ഇതിനെതിരെ 2010 ജനുവരിയിൽ ക്ഷേത്രം നടത്തിപ്പുകാരായ കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ കേസെടുത്തെങ്കിലും ഇപ്പോഴും ഈ വഴിപാട് തുടരുന്നു. കതിനാവെടി, ക്ഷേത്രത്തിനു മുൻപിലുള്ള പുഴയിലെ ജലം മലിനമാക്കുന്നു എന്ന് ആക്ഷേപമുണ്ട്. ഇതിനുപിന്നിലെ ഒരു ഐതിഹ്യം ഇതാണ്: ഹനുമാൻ സീതാന്വേഷണത്തിനായി ലങ്കയിലേക്കുപോയി. തിരിച്ച് ശ്രീരാമന്റെയടുത്ത് വന്ന് ഠോ! എന്നുപറഞ്ഞു. തന്റെ പ്രിയദേവനെ ഒരിക്കലും ദ്രോഹിക്കാത്ത ഹനുമാനെ വച്ചുള്ള ഈ ഐതിഹ്യത്തെക്കൂടാതെ ത്രയംബകം വില്ലൊടിഞ്ഞ ശബ്ദമാണ് വെടിശബ്ദമെന്നും ഐതിഹ്യമുണ്ട്.
മീനൂട്ട്
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഏഴാമത്തേതാണ് ശ്രീരാമൽ. ആദ്യത്തെ അവതാരമായ മത്സ്യാവതാരത്തിന്റെ സങ്കൽപ്പത്തിൽ മുൻപിലുള്ള പുഴയിലേക്ക് അരി വലിച്ചെറിയുന്ന വഴിപാടാണ് മീനൂട്ട്. ഇത് ഭഗവാന് വളരെ പ്രിയപ്പെട്ട വഴിപാടാണ്. ഇതുമൂലം അന്തരീക്ഷമലിനീകരണമുണ്ടാകുന്നില്ല. ഇതിനുപിന്നിലെ വിശ്വാസം ഇതാണ്: പുഴയിലെ മത്സ്യങ്ങൾ ഭഗവാന്റെ മക്കളാണ്.
പാൽപ്പായസം, കളഭാഭിഷേകം തുടങ്ങിയവ മറ്റുവഴിപാടുകളാണ്.
ചിത്രങ്ങൾ

ഏകാദശി
തൃപ്രയാർ ഏകാദശി പേര് കേട്ടതാണ്. ഗുരുവായൂരും തൃപ്രയാറും ഏകാദശി ആഘോഷിക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ വളരെ വലിയ പുരുഷാരമാണ് തൃപ്രയാർ ക്ഷേത്രം ദർശിക്കാനെത്തുന്നത്‌. ഏകാദശിക്ക് മുൻപുള്ള ദിവസം ശാസ്താവിനെ വഹിച്ചു കൊണ്ടുള്ള ഭക്തജന ഘോഷയാത്രയും ഏകാദശി ദിനത്തിൽ ഭഗവാൻ ശ്രീരാമനെ 21 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷ യാത്രയും നടന്നു വരുന്നു.

No comments:

Post a Comment